എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍

എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍

റിയാദ്:എണ്ണ ഉല്‍പാദം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യയും ഒപെക് പ്ലസ് രാജ്യങ്ങളും തീരുമാനിച്ചു. അപ്രതീക്ഷിതമായാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിദിനം 1.64 ദശലക്ഷം ബാരലാണ്‌ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുക.

വില സ്ഥിരത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്‌ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുന്നതെന്നും മേയ്‌ മുതൽ തീരുമാനം പ്രാബല്യത്തിലാകുമെന്നും സൗദി പ്രസ്‌ ഏജൻസി അറിയിച്ചു. പ്രതിദിനം 48000 ബാരൽ ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുമെന്ന്‌ നേരത്തേ അൾജീരിയ അറിയിച്ചിരുന്നു.2023 അവസാനം വരെ ഉൽപാദനം 5,00,000 ബാരൽ വെട്ടിക്കുറയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രിയും സ്ഥിരീകരിച്ചു.

യുഎഇ ,കുവൈത്ത്, ഇറാഖ്, ഒമാന്‍ അള്‍ജീരിയ എന്നിവയുള്‍പ്പടെ മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കും. യുഎഇ എണ്ണ ഉൽപാദനം 1,44,000 ബാരൽ കുറയ്ക്കുമെന്ന് അറിയിച്ചപ്പോൾ കുവൈത്ത് 1,28,000 ബാരലും ഇറാഖ് 2,11,000 ബാരലും ഒമാൻ 40,000 ബാരലും അൽജീരിയ 48,000 ബാരലുമാണ് കുറയ്ക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ വ‍ർഷാവസാനം വരെ 2 ദശലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കുമെന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വിപണിയില്‍ വില കൂടാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് തീരുമാനത്തെ അനുകൂലിച്ചിരുന്നില്ല. പുതിയ തീരുമാനം എണ്ണ വില വർദ്ധിക്കുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.