തൃശൂര്‍: ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാനത്തെ പന്ത്രണ്ട് മണിക്കൂറില്‍ നടന്ന പീഢാനുഭവ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരവുമായി തൃശൂര്‍ അതിരൂപത. എറവ് ഇടവക സെന്റ് തെരേസാസ് കപ്പല്‍ പള്ളി അങ്കണത്തില്‍ ദുഖവെള്ളിയാഴ്ച ദിനത്തിലാണ് മെഗാഡ്രാമ അരങ്ങേറുന്നത്.
ഗദ്‌സെമനി മുതല്‍ ഗാഗുല്‍ത്താവരെയുള്ള പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിടുന്നത് ഇടവകയിലെ ഒരു വയസും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ മുതല്‍ എഴുപത്തിയഞ്ചു വയസുകാര്‍ വരെയുള്ള നൂറോളം കലാകാരന്‍മാരാണ്. ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം ലക്ഷ്യമിടുന്ന ഇന്ത്യയിലെ ആദ്യ ദൃശ്യാവിഷ്‌കാരത്തിനായി രണ്ടായിരത്തിലധികം ചതുരശ്ര അടിയില്‍ ഒരുക്കുന്ന വേദിയും പശ്ചാത്തല ദൃശ്യങ്ങളും പ്രത്യേകം തയ്യാറാക്കുന്ന വസ്ത്രാലങ്കാരങ്ങളും പ്രകാശ-ശബ്ദ സംവിധാനങ്ങളുമാണ് സജ്ജമാക്കുന്നത്.
വിശ്വാസവഴിയിലെ അപൂര്‍വ്വ കാഴചകള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കുന്നത് വികാരി ഫാ.റോയ് ജോസഫ് വടക്കനും സഹവികാരി ഫാ. ഡെബിന്‍ ഒലക്കേങ്കലും ഇടവകയിലെ പൂര്‍വ്വ സി.എല്‍.സി അംഗങ്ങളും ചേര്‍ന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.