പൗരന്മാർക്ക് സൗജന്യ പാർക്കിംഗ് അനുമതി, പുതിയ സംവിധാനം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി

പൗരന്മാർക്ക് സൗജന്യ പാർക്കിംഗ് അനുമതി, പുതിയ  സംവിധാനം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി

ദുബായ്: പൗരന്മാർക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാന്‍ സാധിക്കുന്ന പുതിയ പാർക്കിംഗ് സംവിധാനം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സ്വദേശികള്‍ക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് പ്രഖ്യാപിച്ചത്. താമസിക്കുന്ന വീടിന് 500 മീറ്റർ ചുറ്റളവില്‍ പണമടച്ചുളള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളിലും സൗജന്യമായി വാഹനം പാർക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി.

ആർടിഎയുടെ വെബ്സൈറ്റ് വഴിയാണ് സ്വദേശി പൗരന്മാർ സൗജന്യപാർക്കിംഗ് അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, സാധുതയുളള ഇജാരി, വാഹന ഉടമസ്ഥതയുടെ തെളിവ് എന്നിവ സമർപ്പിക്കണം.

താമസിക്കുന്ന വീടിന്‍റെ വലിപ്പത്തിന് അനുസരിച്ചാണ് സൗജന്യപെർമിറ്റ് അനുവദിക്കുക. ഒരു മുറിയും ഹാളും അല്ലെങ്കിൽ സ്റ്റുഡിയോയും ഉള്ള ഒരു താമസസ്ഥലത്തിന് രണ്ട് പെർമിറ്റുകളും രണ്ട് മുറികളും ഹാളും ഉള്ള ഒന്നിന് 3 പെർമിറ്റുകളും 3 മുറികളും ഒരു ഹാളും ഉള്ള ഒരാൾക്ക് 4 പെർമിറ്റുകളും സൗജന്യമായി ലഭിക്കും. അപേക്ഷയുടെ നടപടിക്രമങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പൂർത്തിയാകും. അപേക്ഷ അംഗീകരിച്ചുവെങ്കില്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും.

അതേസമയം രാജ്യത്തെ താമസക്കാർക്ക് പണമടച്ച് സീസണല്‍ പാർക്കിംഗ് പെർമിറ്റുകള്‍ ലഭിക്കും.

1. A: ഈ പെർമിറ്റ് ദുബായിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ A,B,C, D എന്നിവയിൽ ഉപയോഗിക്കാം.

2. ബി: പണമടച്ചുള്ള പാർക്കിംഗ് മേഖലകളായ ബി, ഡി എന്നിവയിൽ മാത്രമേ ഈ വിഭാഗം ഉപയോഗിക്കാൻ കഴിയൂ.

ദുബായ് ഇന്‍റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, നോളജ് വില്ലേജ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദേര ഫിഷ് മാർക്കറ്റ്, ദുബായ് സിലിക്കൺ ഒയാസിസ്, ഗോൾഡ് സൂക്ക് എന്നിവ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും പണമടച്ചുള്ള പാർക്കിംഗ് പെർമിറ്റുകൾ ഉപയോഗിക്കാം.
പാർക്കിംഗ് നിരക്ക് ഇങ്ങനെ
വിഭാഗം എ:
- 1 മാസം: ദിർഹം 500
- 3 മാസം: ദിർഹം 1400
- 6 മാസം: ദിർഹം 2,500
- 12 മാസം: ദിർഹം 4,500

വിഭാഗം ബി:
- 1 മാസം: ദിർഹം 250
- 3 മാസം: ദിർഹം 700
- 6 മാസം: ദിർഹം 1300
- 12 മാസം: ദിർഹം 2400


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.