80 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ മദ്യസത്ക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

80 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ മദ്യസത്ക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസത്ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ താഴേക്ക് വീണ് മരിച്ചു. പാങ്ങോട് മതിര സജിവിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്.

കഴിഞ്ഞ മാസമാണ് ഇയാള്‍ക്ക് ലോട്ടറി അടിച്ചത്. സമ്മാനത്തുക ബാങ്കിലെത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി ഒമ്പതിന് പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി മദ്യസത്ക്കാരം നടത്തി.

മദ്യസത്ക്കാരത്തിനിടയില്‍ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാള്‍ സജീവിനെ പിടിച്ചുതള്ളിയെന്ന് പറയുന്നു. വീടിന്റെ മുറ്റത്ത് നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് വീണ സജീവിന് ശരീര തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് സഹോദരനെ വിളിച്ചുവരുത്തി സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചു. പാങ്ങോട് പോലീസ് കേസെടുത്തു. മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളെ ഓരോരുത്തരായി വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.