റേറ്റിംഗില്‍ മികവ് പുലർത്തി ദുബായിലെ സ്കൂളുകള്‍

റേറ്റിംഗില്‍ മികവ് പുലർത്തി ദുബായിലെ സ്കൂളുകള്‍

ദുബായ്:എമിറേറ്റിലെ സ്വകാര്യസ്കൂളുകളുടെ റേറ്റിംഗ് പുറത്തുവിട്ട് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി. 199 സ്കൂളുകളില്‍ 20 എണ്ണം ഔട്ട് സ്റ്റാന്‍റിംഗ് പൊസിഷനിലെത്തി. 39 സ്കൂളുകളാണ് വെരി ഗുഡ് പൊസിഷന്‍ നേടിയത്. 84 സ്കൂളുകള്‍ ഗുഡില്‍ ഇടം നേടി.

ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകള്‍ മികച്ച റേറ്റിംഗില്‍ ഇടം പിടിച്ചിട്ടുണ്ട്. ഔട്ട് സ്റ്റാന്‍റിംഗില്‍ ജെംസ് മോഡേൺ അക്കാദമിയാണ് ഇടം പിടിച്ചത്. ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍, ഡെല്‍ഹി പ്രൈവറ്റ് സ്കൂള്‍, ജെംസ് അവർ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍, ദ മില്ലേനിയം സ്കൂള്‍, ജെഎസ്എസ് ഇന്‍റനാഷണല്‍ സ്കൂള്‍, ജെഎസ്എസ് പ്രൈവറ്റ് സ്കൂള്‍, ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ, അംബാസഡർ സ്കൂൾ, ജെംസ് ന്യൂ മില്ലെനിയം സ്കൂൾ, ക്രെ‍ഡൻസ് ഹൈസ്കൂൾ എന്നീ സ്കൂളുകള്‍ വെരി ഗുഡ് പൊസിഷനിലെത്തി.

പ്രൈമസ് പ്രൈവറ്റ് സ്കൂൾ‌, ഇന്ത്യൻ സ്കൂൾ ബ്രാഞ്ച്,അവർ ഓണ്‍ ഹൈസ്കൂൾ ബ്രാഞ്ച്, ജെംസ് ലെഗസി സ്കൂൾ, സ്പ്രിംഗ് ഡെയിൽസ് സ്കൂൾ, ദ ഇന്ത്യൻ അക്കാദമി, ദ ഇന്ത്യൻ ഇന്‍റർനാഷണല്‍ സ്കൂൾ, ശബരി ഇന്ത്യൻ സ്കൂൾ, അമിറ്റി സ്കൂൾ, ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണല്‍ സ്കൂൾ എന്നിവ ഗുഡ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 11 ഇന്ത്യന്‍ കരിക്കുലം സ്കൂളുകള്‍ അക്സപ്റ്റബിള്‍ സ്കൂളുകളാണ്.

കെഎച്ച്ഡിഎ പരിശോധനാഫലങ്ങള്‍ക്കും റേറ്റിംഗിനും അനുസൃതമായാണ് അടുത്ത അധ്യയനവർഷത്തേക്കുളള റി എൻറോൾമെന്‍റ് സമയപരിധി നിശ്ചയിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ സ്കൂള്‍ റേറ്റിംഗ് മാതാപിതാക്കള്‍ക്ക് സഹായകരമാണ്.ഓരോ സ്‌കൂളിനുമുള്ള സംഗ്രഹ റിപ്പോർട്ടുകളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ഈ മാസം കെഎച്ച്ഡിഎ വെബ്‌സൈറ്റിൽ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.