കണ്ണൂര്‍: താന്‍ രാഷ്ട്രപതിയായിരുന്നെങ്കില്‍ അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന് ഭാരതരത്ന സമ്മാനിക്കുമായിരുന്നെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തങ്ക ലിപിയില്‍ എഴുതി വെക്കേണ്ട ദിവസമാണ് ഇന്നത്തേതെന്നും കഥാകൃത്ത് ടി. പത്മനാഭന്‍. മധു വധക്കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്ന അതിക്രൂരമായ സംഭവമാണ് അഞ്ച് കൊല്ലം മുമ്പ് അട്ടപ്പാടിയില്‍ നടന്നത്. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഭാരതരത്നയാണ്. താനായിരുന്നു ഇന്ത്യന്‍ രാഷ്ട്രപതിയെങ്കില്‍ അത് ഈ കേസിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് മേനോനായിരുന്നു കൊടുക്കുക. അതിന് എല്ലാ അര്‍ഹതയും അദ്ദേഹത്തിനുണ്ടെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട്- പട്ടികവര്‍ഗ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ നാളെ വിധിക്കും. കേസില്‍ 4, 11 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.