ആലപ്പുഴ: ഇരുപത് അടിയിലേറെ താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരനായ കുഞ്ഞനിയനെ സാഹസികമായി പൊക്കിയെടുത്ത് എട്ടുവയസുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍-ഷാജില ദമ്പതികളുടെ മകള്‍ ദിയ ഫാത്തിമയാണ് കിണറ്റിനടിയില്‍ കൈകാലിട്ടടിച്ച അനുജന്‍ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്തത്.
ദിയയും അനുജത്തി ദുനിയയും അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്പില്‍ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളില്‍ ഇവാന്‍ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനിയനെ കണ്ട് കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി. ഇവാനെ മാറോട് ചേര്‍ത്തുപിടിച്ചു.
അമ്മ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ഇവാന് തലയില്‍ ചെറിയ മുറിവേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുട്ടി. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ദിയ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.