പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവും 1.05 ലക്ഷം പിഴയുമാണ് ശിക്ഷ.
പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാല്‍ 500 രൂപ പിഴയടച്ച് ഇയാള്‍ക്ക് കേസില്‍ നിന്ന് മുക്തനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.
അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികള്‍ക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാര്‍ ചുമത്തിയ പ്രധാനകുറ്റം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയര്‍ന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.
നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം എന്നിവരെ ഇന്നലെ വെറുതെ വിട്ടിരുന്നു. ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചു നടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ആണ്ടിയളച്ചാല്‍ ഭാഗത്തുള്ള ഗുഹയില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഇവര്‍ പ്രതികള്‍
1, താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (59)
2, മുക്കാലി കിളയില്‍ മരക്കാര്‍ (41)
3, മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (41)
5, മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (40)
6, ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (39)
7, മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദിഖ് (46)
8, മുക്കാലി തൊട്ടിയില്‍ ഉബൈദ് (33)
9, മുക്കാലി വിരുത്തിയില്‍ നജീബ് (41)
10, മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (52)
12, മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ സജീവ് (38)
13, മുക്കാലി കള്ളമല മുരിക്കട സതീഷ് (43)
14, കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (42)
15, കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു (45)
16, കള്ളമല വിരുത്തിയില്‍ മുനീര്‍ (28)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.