ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം

ദുബായ് :യാത്രാക്കാരുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.എയർപോർട്സ് കൗണ്‍സില്‍ ഇന്‍റർനാഷണലിന്‍റെ പട്ടികയിലാണ് തുടർച്ചയായ 9 ആം വർഷവും ഒന്നാമതെത്തിയത്.

കോവിഡിന് ശേഷം വ്യോമയാന മേഖലയില്‍ വലിയ ഉണർവ്വുണ്ടായിരിക്കുന്നുവെന്നതിന്‍റെ നേർസാക്ഷ്യമാണ് ദുബായ് വിമാനത്താവളത്തിലെ യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്. 2022 ല്‍ 66 ദശലക്ഷമാണ് യാത്രാക്കാരുടെ എണ്ണം. 2021 നെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ല്‍ ഇത് 73 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷ.

2022 ല്‍ 66,069,981 യാത്രാക്കാരാണ് ദുബായ് വിമാനത്താവളത്തിലെത്തിയത്. യാത്രാക്കാരുടെ എണ്ണത്തില്‍ 2022 അവസാന പാദത്തില്‍ കോവിഡിന് മുന്‍പുണ്ടായിരുന്ന രീതിയിലേക്ക് എത്തിയെന്നും ഇത് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ദുബായ് എയർപോർട്സ് സിഇഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു. ലോകത്തെ ഏറ്റവും തിരക്കേറിയ ബിസിനസ് ഹബ്ബായി നിലനിർത്താന്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ 58.243 ദശലക്ഷം യാത്രാക്കാരും ആംസ്റ്റർഡാമില്‍ 52.46 ദശലക്ഷം പേരും, പാരീസില്‍ 51.76 ദശലക്ഷം പേരുമെത്തി. 2022-ൽ സിംഗപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 952.9 ശതമാനം വളർച്ച രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.