തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹ; എളിമയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹ; എളിമയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

കൊച്ചി: എളിമയുടെ പങ്കുവയ്ക്കലിന്റെയും സന്ദേശം പകര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് വിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ക്രൂശിതനാകുന്നതിന് തലേന്ന് യേശു തന്റെ ശിക്ഷ്യമാര്‍ക്കായി അത്താഴ വിരുന്നൊരുക്കിയതിന്റെ അനുസ്മരണമാണ് പെസഹ.

ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹ. പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ തിരുന്നാളിന്റെ മറ്റൊരു സവിശേഷത. അന്ത്യത്താഴ വേളയില്‍ യേശുക്രിസ്തു ചെയ്തതു പോലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ പെസഹാ അപ്പം മുറിയ്ക്കുകയും പങ്കുവയ്ക്കല്‍ നടത്തുകയും ചെയ്യുന്നു.

നാളെ ദുഖവെള്ളിയാണ്. സകല ജനകുലത്തിന്റെ പാപ പരിഹാരത്തിനായി യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണ ദിനം. രാവിലെ ഒമ്പത് മുതല്‍ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26