സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: പവന് 45,000 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: പവന് 45,000 രൂപ

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ബുധനാഴ്ച പവന് 760 രൂപ കൂടിയതോടെ സ്വര്‍ണവില 45,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി 5,625 രൂപയായി. രണ്ട് ദിവസംകൊണ്ട് 1,240 രൂപയാണ് കൂടിയത്.

പവന് ചൊവ്വാഴ്ച 44,240 രൂപയും തിങ്കളാഴ്ച 43,760 രൂപയുമായിരുന്നു വില. ആദ്യമായാണ് പവന്‍വില 45,000 രൂപയിലെത്തുന്നത്.

ഇതിനുമുന്‍പത്തെ റെക്കോഡ് വില 44,240 രൂപയായിരുന്നു. മാര്‍ച്ച് 18 നാണ് പവന്‍ വില ആദ്യം ഈ നിലവാരത്തിലേക്ക് എത്തുന്നത്. അന്ന് ഒറ്റ ദിവസം കൊണ്ട് 1,200 രൂപ പവന് കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,021 ഡോളറിലെത്തിയതോടെയാണ് ബുധനാഴ്ച പവന്‍ വില 45,000 തൊട്ടത്. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.