അനധികൃത ദത്ത്; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

അനധികൃത ദത്ത്; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു.

മാര്‍ച്ച് 11നാണ് കളമശേരി അനധികൃത ദത്ത് വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏല്‍പ്പിക്കുന്നതില്‍ തടസമില്ലെന്ന നിലപാടില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എത്തുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന് യഥാര്‍ത്ഥ മാതാപിതാക്കളും നിലപാടെടുത്തിരുന്നു. ഇതേ ത്തുടര്‍ന്നായിരുന്നു നീക്കം. കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണാവകാശം ആവശ്യപ്പെട്ട് സിഡബ്ല്യുസിക്ക് അപേക്ഷ നല്‍കി തൊട്ടുപിന്നാലെ ദമ്പതികള്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

വൈകാരിക വിഷയം കൂടിയായതിനാല്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ നിലപാടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി തേടിയിരുന്നു. കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കുന്നതില്‍ അവര്‍ക്കും എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഇതോടെയാണ് വിവരം കോടതിയെ അറിയിക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് മാര്‍ച്ച് 13 ന് ഹൈക്കോടതിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.