കൊച്ചി: നാം നമുക്കുവേണ്ടി മാത്രം ഉള്ളവരല്ല മറ്റുള്ളവര്‍ക്കുകൂടി വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പെസഹാദിന വചന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ത്യ അത്താഴവേളയില്‍ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ ദൈവപുത്രനായ ഈശോയുടെ ഓര്‍മ്മ പുതുക്കികൊണ്ട് സമൂഹത്തിലെ വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്ന പന്ത്രണ്ട് പേരുടെ പാദങ്ങള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴുകി ചുംബിച്ചു.

മേജർ ആർക്കിഎപ്പിസ്കോപ്പൽ ക്യൂരിയയിലെ വിവിധ കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ആന്റണി വടക്കേകര, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. ജോജി കല്ലിങ്ങൽ, ഫാ. പ്രകാശ് മറ്റത്തിൽ, ഫാ. മാത്യു തുരുത്തിപ്പിള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.