'മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസം': അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍

'മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസം': അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: മുപ്പത് വെള്ളിക്കാശിനെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണിന്നെന്നും അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ അതിലൊന്നായി കണ്ടാല്‍ മതിയെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍.

ആന്റണിയുടെ മകന്‍ എന്നതിലുപരി പാര്‍ട്ടിയില്‍ ഒന്നുമല്ല അനില്‍. അതുകൊണ്ട് തന്നെ വേവലാതിപ്പെടേണ്ട ഒരാവശ്യവുമില്ല. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു കൊണ്ട് പറഞ്ഞ കാര്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

കോണ്‍ഗ്രസ് നേതൃത്വം കുടുംബവാഴ്ചയ്ക്കൊപ്പമെന്ന പരാമര്‍ശം കൂലംകഷമായി ചിന്തിക്കണം. ആര് വഞ്ചിക്കുന്നു, ആരാണ് വഞ്ചിക്കുന്നത് എന്നൊക്കെ സ്വയം ചിന്തിച്ചാല്‍ നന്നായിരിക്കും.

മകനെ പിടിച്ചു നിര്‍ത്താന്‍ അച്ഛന് കഴിഞ്ഞില്ല എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല. അങ്ങനെ പിടിച്ചു നിര്‍ത്തലൊന്നുമില്ല. രാഷ്ട്രീയം വ്യക്തിഗതമാണ്. പുതിയ സംഭവമൊന്നുമല്ല അത്. മകനായാല്‍ പോലും ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നയാളല്ല ആന്റണിയെന്നും സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.