"ഭൂമി തേങ്ങി സൂര്യനെങ്ങോ മറഞ്ഞു പോയി ദേവാലയ തിരശീല പിളർന്നു പോയി, നിന്നെ വീണ്ടെടുക്കുവാൻ"എന്ന ലിസി കെ ഫെർണാണ്ടസ് രചനയും സംഗീതവും നിർവഹിച്ച് ഗീതം മീഡിയ പുറത്തിറക്കിയ ഈ ഗാനം പീഡാനുഭവത്തിന്റെ സ്മരണകളുണർത്തുന്നതാണ്. ലിസി ഫെർണാണ്ടസിന്റെ രചനയിലും സംഗീതത്തിലും അനേകം ഗാനങ്ങൾ ജന്മം കൊണ്ടിട്ടുണ്ടെങ്കിലും അവയെ വെല്ലുന്ന അങ്ങേയറ്റം ഹൃദയ സ്പർശിയായ ഒരു ഗാനമാണിത്. ഹൃദയങ്ങളെ കീഴടക്കാനുതകുന്ന സ്വർഗീയ ശബ്ദത്തിന്റെ ഉടമയായ കെസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത് . ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ സ്മരിക്കുന്ന ഈ ഗാനം പാടിയപ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞത് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ദൈവസ്നേഹത്തിന്റെയും മിശിഹാ രഹസ്യത്തിന്റെയും ഓർമ്മയാചരിക്കുന്ന ഈ ഗാനത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26