ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിൽ പെസഹാചരണം

ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിൽ പെസഹാചരണം

ഷാർജ: ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓർമ്മ പുതുക്കി ഗൾഫിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് പെസഹാചരണം നടന്നു. ഷാർജ സെൻ്റ് മൈക്കിൾ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് സീറോ മലബാർ ആരാധനാക്രമത്തിൽ നടന്ന പെസഹാചാരണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.



ദേവാലയത്തിലും ക്ലാസ് റൂമുകളിലും നിറഞ്ഞ് കവിഞ്ഞ വിശ്വാസികളെ സാക്ഷിയാക്കി മലയാളി സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ. ജോസ് വട്ടുകുളത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

അന്ത്യത്താഴത്തിന് മുൻപായി ക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദം കഴുകി എളിമയുടെ മാതൃക നൽകിയ ചടങ്ങിനെ അനുസ്മരിച്ച് 12 അല്മായരുടെ കാലുകൾ കഴുകി. കുടുംബത്തോടൊപ്പമല്ലാതെ തനിച്ച് താമസിക്കുന്ന ഏകസ്ഥരായ 12 വിശ്വാസികളെയാണ് ഇത്തവണ കാലുകഴുകൾ ശുശ്രൂഷയ്ക്കായി തെരഞ്ഞടുത്തത്.


ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് പെസഹാ വ്യാഴമെന്ന് ഫാ ജോസ് വട്ടുകുളത്തിൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ക്രിസ്തു, പൗരോഹിത്യം എന്ന ശുശ്രൂഷ സംവിധാനം സ്ഥാപിച്ചു, ലോകാവസാനം വരെ മനുഷ്യരോടൊപ്പം ആയിരിക്കാൻ വി. കുർബാന സ്ഥാപിച്ചു, കൂടാതെ ശിഷ്യമാരുടെ കാലുകൾ കഴുകി വിനയത്തിന്റെയും സ്നേഹത്തിന്റെയും മാതൃക നൽകി. അത് കൊണ്ട് പെസഹാ നമ്മുടെ ആത്മീയ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

സീറോ മലബാർ ആരാധനാക്രമത്തിൽ നടത്തിയ ശുശ്രൂഷകൾക്ക് പുറമെ രാവിലെ നടന്ന ലത്തീൻ ആരാധനാക്രമത്തിലെ ശുശ്രൂഷകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.