ചില ന്യായാധിപന്മാര്‍ പീലാത്തോസിനെ പോലെ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നു: ദുഖവെള്ളി സന്ദേശത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ചില ന്യായാധിപന്മാര്‍ പീലാത്തോസിനെ പോലെ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നു: ദുഖവെള്ളി സന്ദേശത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര്‍ ശ്രമിക്കുന്നുവെന്നും ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു.

മാധ്യമ പ്രീതി്‌ക്കോ ജനപ്രീതി്‌ക്കോ ആകാം അന്യായ വിധികള്‍. അല്ലെങ്കില്‍ ജുഡീഷ്യല്‍ ആക്ടീവിസമാകാം. ജുഡീഷ്യല്‍ ആക്ടീവിസം അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

പീലാത്തോസിന് വിധികള്‍ എഴുതി നല്‍കിയത് ജനങ്ങളോ സീസറോ ആകാമെന്നും അതുപോലെ ഇന്നത്തെ ചില ന്യായാധിപന്മാര്‍ക്ക് വിധികള്‍ എഴുതി നല്‍കുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

അതേസമയം വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ദുഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഗോഡൗണുകളില്‍ കഴിയേണ്ടി വരുന്നു.

പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നും കുത്തകകള്‍ക്ക് വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും ഡോ. തോമസ് ജെ. നെറ്റോ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.