അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ പ്രദർശനം ഷാർജയില്‍

അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ പ്രദർശനം ഷാർജയില്‍

ഷാ‍ർജ: സ്പെയിന് പുറത്ത് ഇതുവരെ പ്രദർശിപ്പിച്ചില്ലാത്ത അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ ശേഖരത്തിന്‍റെ പ്രദർശനം ഷാർജയില്‍ തുടരുന്നു. ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഷാർജ ബുക്ക് അതോറിറ്റിയുടെ കീഴില്‍ ഏപ്രില്‍ രണ്ടാം തിയതിയാണ് അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചത്. എൽ എസ്‌കോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രദർശനം നടന്നത്. 

കൈയെഴുത്തുപ്രതികൾ എമിറേറ്റിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിന് മാഡ്രിഡിന്‍റെ റോയൽ പാലസ് അനുമതി നൽകിയിരുന്നു.

13 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ 14 അപൂർവ കൈയെഴുത്തുപ്രതികൾ ഉൾപ്പെടുന്ന പ്രദർശനമാണിത്. സ്പെയിനിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ അറബി കയ്യെഴുത്തുപ്രതികളുടെ ചരിത്രം, ഉള്ളടക്കം, രചയിതാക്കൾ എന്നിവയെക്കുറിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്ത ഷാർജ ഭരണാധികാരി ചോദിച്ചറിഞ്ഞു. അറബ് സാംസ്കാരിക പ്രസ്ഥാനത്തോടുള്ള ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രതിബദ്ധതയും യൂറോപ്യൻ, ആഗോള സാംസ്കാരിക കേന്ദ്രങ്ങളുമായി പരസ്പര സാംസ്കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതുമാണ് പ്രദർശനം. പ്രദർശനത്തിലുള്ള ഏറ്റവും വിലപിടിപ്പുള്ള കൈയെഴുത്തുപ്രതികളിൽ അബു ഉബൈദ് അബ്ദുല്ല ബിൻ അബ്ദുൾ അസീസ് ബിൻ മുഹമ്മദ് അൽ ബക്രി അൽ-അൻഡലൂസിയുടെ "കിതാബ് അൽ-മസാലിക് വ-ൽമാമാലിക്" എന്നിവയും ഉള്‍പ്പെടുന്നു.

പ്രദർശനത്തില്‍ ഏറ്റവും കാലപ്പഴക്കമുളള കൈയ്യെഴുത്തുപ്രതിയും ഇതാണ്. ജമാൽ അൽ-ദിൻ ഇബ്‌നു നബത അൽ-മസ്‌രിയുടെ കിതാബ് സാർ അൽ-യുൻ ഫി ഷർഹ് രിസാലത്ത് ഇബ്‌ൻ സൈദൂനും പ്രദർശനത്തിലുണ്ട്.ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് രാത്രി 9 മണിക്കും പുലർച്ചെ 1 മണിക്കും ഇടയിലാണ് പ്രദർശനം സന്ദർശിക്കാന്‍ പൊതുജനങ്ങൾ സൗകര്യമേർപ്പെടുത്തിയിരുന്നത്. 

സ്പെയിനിന്‍റെ അറബി കൈയ്യെഴുത്തുപ്രതികളുടെ  സമ്പന്നമായ പൈതൃകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുന്നതിനും സാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത എന്നീ മേഖലകളിൽ അറബി പണ്ഡിതരുടെ സംഭാവനകളെക്കുറിച്ച് അറിയാനും സന്ദർശകർക്ക് അപൂർവ്വ അവസരം നല്‍കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.