സീറോ മലബാർ സഭാ ആസ്ഥാനത്ത് പുതിയ ദേവാലയം അത്യാവശ്യം: വിശ്വാസി സമൂഹം

സീറോ മലബാർ സഭാ ആസ്ഥാനത്ത് പുതിയ ദേവാലയം അത്യാവശ്യം: വിശ്വാസി സമൂഹം


സീറോ മലബാർ സഭയുടെ കാക്കാനാടുള്ള ആസ്ഥാനത്തേക്ക് വിശുദ്ധവാരത്തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ നൂറുക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.സഭാ ആസ്ഥാനത്തെ കൊച്ചു ചാപ്പലിലും വരാന്തകളിലും റീഡിങ് റൂമിലും പുറത്തും ഇരുന്നുകൊണ്ടാണ് വിശുദ്ധ ശുശ്രൂഷകളിൽ ഇപ്പോൾ എറണാകുളത്തെ വിശ്വാസികൾ പങ്കെടുക്കുന്നത്.എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ദേവാലയം ഉടൻ തന്നെ ഇവിടെ ഉയരണമെന്നാണ് വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വയ്ക്കുന്ന ആവശ്യം.
ആഗോളതലത്തിൽ 52 ലക്ഷത്തോളം വിശ്വാസികൾ ഉള്ള സഭയ്‌ക്ക്‌ അതിന്റെ വളര്‍ച്ചയ്ക്കനുസൃതമായി വരുംതലമുറയെ സഭാ വിശ്വാസത്തില്‍ ഉറച്ചു നിര്‍ത്തുന്നതിനും,വിശേഷ ദിവസങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും 'സ്വന്തമായ ഒരു ആസ്ഥാനദേവാലയം ' ആരംഭിക്കുകയെന്ന വിശ്വാസികളുടെ ചിരകാല അഭിലാഷം എന്ന് നടപ്പിലാകും? എന്നത് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ചോദ്യമാണ്.സഭയിലും ലോകത്തിലും ദൈവമാഗ്രഹിക്കുന്ന ഐക്യവും സമാധാനവും സാക്ഷാത്കരിക്കാനുള്ള ശുശ്രൂഷയാണ് എല്ലാ സഭകളെയുംപോലെ സീറോമലബാര്‍സഭയും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

സാങ്കല്പികതയിലും സൈദ്ധാന്തികതയിലും എന്നതിനേക്കാള്‍ ജീവിതത്തിന്‍റെ ഭാവരൂപങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് പൗരസ്ത്യസുറിയാനി സഭയുടെ ദൈവശാസ്ത്രപാരമ്പര്യം. ഈ പാരമ്പര്യവുമായി ആത്മബന്ധമുള്ള സീറോമലബാര്‍ സഭയ്ക്ക് മനുഷ്യജീവിതസാഹ ചര്യങ്ങളുമായി ഒന്നുചേര്‍ന്നുനില്ക്കുന്ന ഒരു ദേവാലയം സഭാ ആസ്ഥാനത്ത് ആവശ്യമാണ്.

സീറോ മലബാർ സഭയുടെ പടിപടിയായുള്ള വളര്‍ച്ചയില്‍ ആരംഭം മുതല്‍ നാളിതുവരെ വൈദീകരും, വിശ്വാസികളും നല്‍കിവരുന്ന സഹകരണവും പങ്കാളിത്തവും ശ്രദ്ധേയമാണ്.കുടിയേറ്റ പാരമ്പര്യം രക്തത്തിൽ അലിഞ്ഞുചേർന്ന സീറോ മലബാർ സഭാംഗങ്ങൾ പുതിയ ഭൂമികൾതേടി കേരളത്തിന് വെളിയിലേക്കും പിന്നീട് ഭാരതത്തിന് പുറത്തേക്കും പുറപ്പാട് തുടർന്നപ്പോൾ പുതിയ അജപാലന പ്രദേശങ്ങൾക്കുള്ള സാധ്യതകൾ വീണ്ടും വീണ്ടും തെളിയുന്നു.വിവിധ ആവശ്യങ്ങൾക്കായി ആസ്ഥാനത്തേക്ക് വരുന്ന വിശ്വാസി സമൂഹത്തെ ഉൾക്കൊള്ളാൻ പുതിയ ദേവാലയത്തിന്റെ നിർമ്മിതി അത്യാവശ്യമാണ്.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.