ഷാർജ:റമദാന്‍റെ ആദ്യ 15 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 119 ഭിക്ഷാടകരെ അറസ്റ്റ് ചെയ്ത് അധികൃതർ. ഭിക്ഷാടനത്തിനെതിരെ ഷാർജയില്‍ പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്. ഭിക്ഷാടകരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് 80040,901 എന്നീ ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കാം. അതല്ലെങ്കില്‍ ഷാർജ പോലീസ് വെബ്സൈറ്റിലെ ഗാർഡ് സേവനം മുഖേനയും അറയിക്കാവുന്നതാണ്. ഷാർജ പോലീസ് റോഡ് പട്രോളിംഗ് സംഘവും ഭിക്ഷാടകർക്കെതിരെ പരിശോധന നടത്തുന്നുണ്ട്.
ഭിക്ഷാടനത്തിനെതിരെ ഷാർജ പോലീസ് റമദാനിന്‍റെ ആദ്യ ദിനം മുതല്‍ തന്നെ പരിശോധനകള്‍ കർശനമാക്കിയിരുന്നു. അറസ്റ്റിലായവരില്‍ 109 പുരുഷന്മാരും 10 സ്ത്രീകളുമുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. പുണ്യമാസത്തില്‍ ആളുകളെ വൈകാരികമായി ചൂഷണം ചെയ്താണ് പലരും പണം വാങ്ങുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.