ഷാറൂഖ് അടുത്തിടെ മതപരമായ ദിനചര്യകള്‍ ആരംഭിച്ചു; പ്രതി ലക്ഷ്യംവെച്ചത് വലിയ ആക്രമണം

 ഷാറൂഖ് അടുത്തിടെ മതപരമായ ദിനചര്യകള്‍ ആരംഭിച്ചു; പ്രതി ലക്ഷ്യംവെച്ചത് വലിയ ആക്രമണം

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കസില്‍ പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്ന് വിശദമായി അന്വേഷിച്ച് എന്‍ഐഎ. കൊച്ചി, ചെന്നൈ യൂണിറ്റുകള്‍ ഡല്‍ഹിയിലും ഷാരൂഖ് യാത്ര ചെയ്ത സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ യുഎപിഎ ചുമത്തും.

ഷാറൂഖിന് കേരളത്തിന് പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പ്രധാനമായും സംശയിക്കുന്നത്. ഈ സംഘമാണ് പ്രതിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ ചെയ്തതും. ഇയാളുടെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ചാറ്റുകളും പരിശോധിച്ചപ്പോള്‍ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഷാറൂഖിനെ വിശദമായി ചോദ്യം ചെയ്താല്‍ സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ പ്രതീക്ഷ. അതേസമയം സംഭവത്തിന് പിന്നില്‍ മറ്റാരുമില്ലെന്നാണ് പ്രതി ആവര്‍ത്തിക്കന്നത്.

ഷാരൂഖിന്റെ സ്വഭാവത്തില്‍ അടുത്തിടെ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി നാട്ടുകാരും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സിഗരറ്റ് വലി പാടെ ഉപേക്ഷിച്ച്, ഡയറിയെഴുത്തും മതപരമായ ദിനചര്യകളും 2021 അവസാനത്തോടെ ആരംഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിച്ച് വലിയ ആക്രമണം നടത്താനായിരുന്നു ഷാരൂഖ് പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.