തെക്കേക്കര: തെക്കേക്കര സെഹിയോന്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ ദര്‍ശന തിരുനാള്‍. 2023 ഏപ്രില്‍ 13 മുതല്‍ 17 വരെ നടത്തപ്പെടുന്നു. തിരുനാള്‍ ആഘോഷങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ ഇടവക ശതാബ്ദി ആഘോഷങ്ങളിലേക്ക് കൂടി പ്രവേശി ക്കുകയാണ്.
ഇടവക സ്ഥാപിതമായിട്ട് 100 വര്‍ഷങ്ങള്‍ തികയുന്ന ഈ ജൂബിലി വര്‍ഷത്തില്‍ സ്‌നേഹത്തിന്റെ അപ്പസ്‌തോലനായ വി. യോഹ നാന്‍ ശ്ലീഹാ വഴി ഇടവക ജനത്തിനും ഈ നാടിനും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാമെന്ന് വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ജൂബിലി ആഘോഷങ്ങളും തിരുനാള്‍ ദിനങ്ങളും വിശ്വാസത്തിന്റെ പ്രഘോഷണ ദിനങ്ങളായി മാറ്റാന്‍ നമുക്ക് പരിശ്രമിക്കാം മണ്‍മറഞ്ഞ പൂര്‍വ്വികരെ സ്‌നേഹത്തോടെ ഓര്‍ക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.
തിരുനാള്‍ ആഘോഷങ്ങളിലേക്കും ജൂബിലി ആഘോഷങ്ങളിലേക്കും എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 16 ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. 9.00 ന് സപ്രാ, 9.15 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. മാര്‍ട്ടിന്‍ മുടന്താഞ്ഞിലി (ബര്‍സാര്‍ എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി)ന്റെ നേതൃത്വത്തില്‍ നടക്കും.
റവ. ഫാ. ഡൊമിനിക് മുരിയന്‍കാവുങ്കല്‍ (സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, വടവാതൂര്‍) വചനസന്ദേശം നല്‍കും. തുടര്‍ന്ന് റവ. ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ (റെക്ടര്‍ ആന്റ് വികാരി, സെന്റ് മേരീസ് ബസിലിക്ക ചമ്പക്കുളം) നേതൃത്വത്തില്‍ രാവിലെ 11.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടാകും.
റവ. ഫാ. ജോര്‍ജിന്‍ വെളിയത്തിന്റെ(വികാരി, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, തെക്കേക്കര ഈസ്റ്റ്) നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12.15 ന് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 1.30 ന് നേര്‍ച്ച സാധനങ്ങളുടെ ലേലവും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.