മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്; 20 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്; 20 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രി ആയിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകളിന്‍മേലുള്ള ആരോപണത്തിലാണ് ഇ.ഡി നടപടി.

2020 ല്‍ ശിവകുമാറിന്റെ വീട്ടിലും ബിനാമികള്‍ എന്നു കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.

വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വി.എസ് ശിവകുമാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.