സിപിഐയും എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇനി സംസ്ഥാന പാര്‍ട്ടി; എഎപി ദേശീയ പാര്‍ട്ടി

 സിപിഐയും എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇനി സംസ്ഥാന പാര്‍ട്ടി;  എഎപി ദേശീയ പാര്‍ട്ടി

ന്യൂഡല്‍ഹി: സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിക്കുകയും ചെയ്തു. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടി അധികാരത്തിലുണ്ട്.

ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. ഒരു പാര്‍ട്ടിക്ക് നാല് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും.

മൂന്ന് സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്സഭയില്‍ മൂന്ന് ശതമാനം സീറ്റ് നേടിയാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. അതായത് ഈ സംസ്ഥാനങ്ങളില്‍ നിന്ന് 11 സീറ്റുകള്‍ നേടണം. ഈ സീറ്റുകള്‍ കേവലം ഒരു സംസ്ഥാനത്ത് നിന്നാകുകയുമരുത്.

ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് നാല് ലോക്സഭാ സീറ്റുകള്‍ക്ക് പുറമേ നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.