വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; തുറമുഖത്തിന്റെ പേര് മാറ്റി സര്‍ക്കാര്‍

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; തുറമുഖത്തിന്റെ പേര് മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്തംബറില്‍ ആദ്യ കപ്പല്‍ എത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് തുറമുഖ മന്ത്രിയുടെ പദ്ധതി അവലോകന യോഗത്തില്‍ പ്രഖ്യാപനം. തുറമുഖത്തിന്റെ പേര് പിപിപി വെന്‍ച്വര്‍ ഓഫ് ഗവണ്‍മെന്റ് ഓഫ് കേരള ആന്‍ഡ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് എന്നാക്കി മാറ്റാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. 

കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മാണഘട്ടത്തില്‍ കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. ഈ നിലയില്‍ ആദാനി പോര്‍ട്ട് എന്ന് മാത്രം അറിയപ്പെടുന്നതിലെ നയപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പേര് മാറ്റിയത്. 

ഇതുവഴി രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സര്‍വദേശീയ ബ്രാന്റായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. തുറമുഖത്തിന്റെ പുതിയ ലോഗോയും ഉടന്‍ രൂപകല്‍പ്പന ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.