കര്‍ണാടകയില്‍ സിപിഎം ഇതര സീറ്റുകളില്‍ പിന്തുണ കോണ്‍ഗ്രസിന്; നയം വ്യക്തമാക്കി പോളിറ്റ് ബ്യൂറോ അംഗം

കര്‍ണാടകയില്‍ സിപിഎം ഇതര സീറ്റുകളില്‍ പിന്തുണ കോണ്‍ഗ്രസിന്; നയം വ്യക്തമാക്കി പോളിറ്റ് ബ്യൂറോ അംഗം

ബംഗളൂരു: കര്‍ണാടകയില്‍ സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. കേരളത്തില്‍ പാര്‍ട്ടിയുടെ ഒന്നാമത്തെ പ്രഖ്യാപിത ശത്രു ബിജെപിയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍ എത്തിയ എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ് സിപിഎം പ്രാധാന്യം കൊടുക്കുന്നത്. സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മടിക്കില്ല. 

സമൂഹത്തെ നശിപ്പിക്കുന്ന വര്‍ഗീയതയ്‌ക്കെതിരെ എവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുവോ അവിടെ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ പിന്തുണയുണ്ടാകും. കേരളത്തിലും ബിജെപിയാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത ശത്രുവെന്നും എം.എ ബേബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.