തൃശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. സര്‍വകക്ഷി യോഗ തീരുമാനപ്രകാരം രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രതിഷേധം.
കടകള്‍ അടച്ചിടുമെങ്കിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അരിക്കൊമ്പനെ വാഴച്ചാല്‍ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആതിര ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് അരൂര്‍മുഴി സെന്ററില്‍ സര്‍വ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പറമ്പിക്കുളം കടുവ സങ്കേതത്തില്‍ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സര്‍വ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുതലമട കമ്പ്രത്ത് ചള്ളയിലായിരുന്നു മാര്‍ച്ചും ധര്‍ണയും നടന്നത്.
പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലും നാട്ടുാകര്‍ പ്രതിഷേധിച്ചു. നെന്മാറ എംല്‍എ കെ ബാബു ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.