കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്; ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്; ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഗൂഢാലോചനയ്ക്ക് പുറമെ സംഘം ചേര്‍ന്ന് മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മൂന്ന് ജീവനക്കാരെ ആക്രമിച്ചത്. രാവിലെ ഒന്‍പതരോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി.

ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.