പെൺകുഞ്ഞിന് ജൻമം നൽകി ഡാനി എന്ന ട്രാൻസ്മാൻ

പെൺകുഞ്ഞിന് ജൻമം നൽകി ഡാനി എന്ന ട്രാൻസ്മാൻ

പെൺ കുഞ്ഞിന് ജന്മം നൽകി ഡാനി എന്ന ട്രാൻസ്മാൻ. മകളുടെ പേര് ലിയ. കുട്ടികളെ ഒരുപാട് ഇഷ്ടമുള്ള ഡാനിക്ക് സ്വന്തമായി ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് യാഥാർഥ്യമായിരിക്കുന്നു. കുഞ്ഞിനു ജന്മം നൽകുന്ന ലോകത്തിലെ ആദ്യ ട്രാൻസ്മാൻ ഒന്നുമല്ല ഡാനി. പക്ഷേ തന്റെ ഗർഭ കാലത്തിന്റെ ഓരോ ഘട്ടങ്ങളും ഡാനി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. പെൺ ശരീരവും ആണിന്റെ സത്വവുമാണ് ട്രാൻസ്മാൻ. ശരീരം കൊണ്ട് ആണാകാനായി സ്തനങ്ങൾ ഡാനി നീക്കം ചെയ്തിരുന്നു. എന്നാൽ ഗർഭപാത്രവും വജൈനയും ഡാനി മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗർഭം ധരിക്കാൻ സാധിച്ചത്. കുഞ്ഞിനു വേണ്ടതെല്ലാം നേരത്തെതന്നെ ഡാനി ഒരുക്കിയിരുന്നു. ആദ്യ മുലപ്പാലായ കൊളസ്ട്രോമ് ഉൾപ്പെടെ നേരത്തെ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരുന്നു.

ഡാനിയുടെ ഗർഭാവസ്ഥയിലെ കുറിച്ച് അറിയാനും വിശേഷങ്ങൾ തിരക്കാനും സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേർ എത്താറുണ്ട്. ഒരുപാട് ആളുകൾ ഡാനിയെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചിലർ ഡാനിയുടെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും താഴെ അദ്ദേഹത്തെയും ട്രാൻസ് കമ്മ്യൂണിറ്റിയെയും അധിക്ഷേപിച്ചുകൊണ്ട് കമന്റുകൾ ഇടാറുണ്ട്. എന്നാൽ അതിനെയെല്ലാം ചിരിച്ചു കൊണ്ടും കൃത്യമായ മറുപടികൊണ്ടും ഡാനി നേരിട്ടു. ട്രാൻസ്ജെൻഡറുകൾ മനുഷ്യനെ പോലെ തന്നെയാണെന്നും അവരുടെ ചിന്തകളും വികാരങ്ങളും ഒന്നുതന്നെയാണെന്നും സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടത് എന്നും ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു ഡാനിയുടെ ചിത്രങ്ങളും കുറിപ്പുകളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.