തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല. വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിന് പിന്നാലെയാണ് നടപടി.
വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോയാലും നടപടിയുണ്ടാകും. കൂടാതെ യാത്രക്കാരുമായി പോകുന്ന ബസുകള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കൂ. മാത്രമല്ല വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല.
ട്രെയിനുകളില്‍ പാഴ്സലായി വാഹനം കൊണ്ടുപോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു.
ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.