രാഹുലും പ്രിയങ്കയും വയനാട്ടിൽ; ​ഗംഭീര സ്വീകരണമൊരുക്കി കോൺഗ്രസ്

രാഹുലും പ്രിയങ്കയും വയനാട്ടിൽ; ​ഗംഭീര സ്വീകരണമൊരുക്കി കോൺഗ്രസ്


കല്പറ്റ: രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. അഭിവാദ്യമർപ്പിച്ചും അനുകൂലമായ പ്ലക്കാർഡുകളുയർത്തിയും കോൺ​ഗ്രസ് പ്രവർത്തകർ പ്രൗഢ​ഗംഭീരമായ വരവേൽപ്പാണ് രാഹുലിന് നൽകിയത്.

പതിനായിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാൻ തടിച്ചുകൂടിയത്. കൽപ്പറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാണ് രാഹുൽ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിച്ചത്. ഇതേത്തുടർന്ന് പൊതുസമ്മേളനവും നടക്കും. തുറന്ന വാഹനത്തിൽ കയറി രാഹുലും പ്രിയങ്കയും ആവേശത്താൽ മുദ്രാവാക്യം വിളിയ്ക്കുന്ന കോൺ​ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

റോഡ് ഷോയിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. സത്യമേവ ജയതേ എന്ന പേരിലാണ് റോഡ് ഷോ സംഘടിപ്പിക്കപ്പെട്ടത്. വയനാട് എസ്.പി. ആർ. ആനന്ദിന്റെ നേതൃത്വത്തിൽ 800 പോലീസുകാരുടെ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാഹുൽഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ കല്പറ്റ ടൗണിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. 12 മുതൽ കല്പറ്റ മുനിസിപ്പൽ ഓഫീസിനും കൈനാട്ടി ബൈപ്പാസ് ജങ്ഷനുമിടയിൽ ടൗണിലൂടെ ഗതാഗതം അനുവദിക്കില്ല.

ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈനാട്ടിയിൽനിന്ന് ബൈപ്പാസ് ജങ്ഷൻ വഴി പോവണം. തിരിച്ചുള്ള വാഹനങ്ങൾ കല്പറ്റ ജനമൈത്രി ജങ്ഷനിൽനിന്ന് ബൈപ്പാസ് വഴി കടന്നുപോകേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.