കേരളത്തിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം; എം എൻ സ്മാരകം ഉയരുക 10 കോടി ചെലവിൽ

കേരളത്തിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം; എം എൻ സ്മാരകം ഉയരുക 10 കോടി ചെലവിൽ

തിരുവനന്തപുരം: പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനൊരുങ്ങി സി പി ഐ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ കെട്ടിടം നിർമിക്കാൻ പത്ത്‌ കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക പൊതുജനത്തിൽ നിന്ന് പരിച്ചെടുക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. നേതാക്കൾക്ക് താമസ സൗകര്യമടക്കം ഒരുക്കാനാണ് പദ്ധതി. 40 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. എന്നാൽ പുറംമോടിയിൽ മാറ്റമുണ്ടാകില്ല. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ പാർട്ടി ആസ്ഥാനം എസ് ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും.

ധനസമാഹരണത്തിനായി ഓരോ ജില്ലാ കൗണ്‍സിലുകള്‍ക്കും പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച ക്വാട്ട നിശ്ചയിച്ച് നല്‍കി. തൃശൂര്‍, കൊല്ലം ജില്ലകള്‍ക്ക് ഒരു കോടി രൂപവീതമാണ് ക്വാട്ട. തലസ്ഥാന ജില്ലയെന്ന നിലയില്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സിലും ഒരുകോടി രൂപ കണ്ടെത്തി നല്‍കണമെന്നാണ് നിർദേശം. ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക് 85ലക്ഷം രൂപ വീതമാണ് ക്വാട്ട നിശ്ചയിച്ചത്. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ‍് ജില്ലകള്‍ 50ലക്ഷം രൂപവീതം കെട്ടിടനിർമാണഫണ്ടിലേക്ക് പിരിവെടുത്ത് കൈമാറണം.

എം എന്‍ സ്മാരക നവീകരണത്തിലേക്ക് മന്ത്രിമാരും എം പിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നല്‍കണം. പാര്‍ട്ടി അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരും മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളും ഒരുദിവസത്തെ ശമ്പളം നല്‍കണമെന്നാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.