അബുദബി:അബുദബിയില്‍ സ്കൂള്‍ ഫീസ് വർദ്ധിപ്പിക്കാന്‍ അബുദബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് (അഡെക്) അനുമതി നല്‍കി. 2023 - 2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് വർഷമായി സ്കൂള്‍ ഫീസ് വർദ്ധിപ്പിച്ചിരുന്നില്ല.
വിവിധ സ്കൂളുകള്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍റർ അബുദബി നല്‍കിയ സ്കോറുകളുടെ അടിസ്ഥാനത്തിലാണ് ട്യൂഷന്‍ ഫീസ് വർദ്ധിപ്പിക്കാന്‍ അനുമതി. എമിറേറ്റിന്‍റെ വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവണം വർദ്ധനവെന്നും നിർദ്ദേശമുണ്ട്.
2021 - 2022 അധ്യയന വർഷത്തിൽ 'മികച്ച' റാങ്ക് നേടിയ സ്‌കൂളുകൾക്ക് പുതിയ അധ്യയന വർഷത്തിൽ പരമാവധി 3.94 ശതമാനം വരെ ട്യൂഷന്‍ ഫീസ് വർദ്ധിപ്പിക്കാം.അതേസമയം 'വെരി ഗുഡ്' എന്ന റേറ്റിംഗ് നേടിയ സ്‌കൂളുകൾക്ക് 3.38 എന്ന നിരക്കിലാണ് വർദ്ധിപ്പിക്കാന്‍ അനുമതി നല്കിയിട്ടുണ്ട്.നല്ലത്' എന്ന് റേറ്റുചെയ്‌ത സ്‌കൂളുകൾക്ക് 2.81 ശതമാനവും വർദ്ധിപ്പിക്കാം. 'സ്വീകാര്യമായത്', 'ദുർബല', 'വളരെ ദുർബ്ബല' എന്നിങ്ങനെ റേറ്റിംഗ് ലഭിച്ച സ്‌കൂളുകൾക്ക് പരമാവധി ട്യൂഷൻ ഫീസ് 2.25 ശതമാനം വർദ്ധിപ്പിക്കാനുമാണ് അനുമതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.