ബെംഗളൂരു: തിരഞ്ഞെടുപ്പങ്കം മുറുകുന്ന കര്‍ണാടകയില്‍ വ്യത്യസ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്. കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്നാണ് ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ വാഗ്ദാനം.
കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല എന്ന പരാതിയുണ്ട്. സംസ്ഥാനത്ത് ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.
നമ്മുടെ ആണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പദ്ധതികളിലൊന്നാകുമിതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ കുമാരസ്വാമി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമായി പോരുമുറുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മെയ് 10 നാണ് തിരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.