സിപിഎമ്മും ദേശീയ പാര്‍ട്ടി പദവിനഷ്ട ഭീഷണിയില്‍; ലോക്സഭാ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ കൂടി പോരാട്ടം

സിപിഎമ്മും ദേശീയ പാര്‍ട്ടി പദവിനഷ്ട ഭീഷണിയില്‍; ലോക്സഭാ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ കൂടി പോരാട്ടം

ന്യൂഡല്‍ഹി: സിപിഐയുടെ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമായതിനു പിന്നാലെ സിപിഎമ്മും സമാന ഭീഷണിയില്‍. നിലവില്‍ തുലാസിലായ ദേശീയ പാര്‍ട്ടി അംഗീകാരം നിലനിര്‍ത്തുന്നതില്‍ സിപിഎമ്മിന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും ബിഎസ്പിയും ദേശീയ പാര്‍ട്ടിയായി തുടരുന്നത്. സിപിഐക്ക് പുറമേ എന്‍സിപി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ പാര്‍ട്ടി അംഗീകാരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യത്തിലാണ് സിപിഎമ്മിന് പ്രതീക്ഷ. കേരളത്തിനു പുറമേ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി എംപിമാരുണ്ടാകുകയും കേരളത്തില്‍ ഒമ്പത് മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുമായാല്‍ ദേശീയ പദവി സിപിഎമ്മിന് നിലനിര്‍ത്താം.

തമിഴ്നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യം തുടരുന്നതിനാല്‍ അവിടെ നിലവിലെ സീറ്റുകള്‍ ലഭിച്ചേക്കും. പക്ഷേ, മൂന്നാമതൊരു സംസ്ഥാനത്ത് എംപി സ്ഥാനം നേടുകയെന്നത് ശ്രമകരം തന്നെ. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമായി സഖ്യമുണ്ടാക്കാനായാല്‍ അവിടെയും സിപിഎമ്മിന് നേരിയ പ്രതീക്ഷയുണ്ട്.

ബംഗാളില്‍ പാര്‍ട്ടിയുടെ ശക്തി മെച്ചപ്പെട്ടുവരുകയാണെന്നാണ് സിപിഎം പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ടു വിഹിതം ഇവിടെ ഉയര്‍ത്താനായാല്‍ ദേശീയ പാര്‍ട്ടി കടമ്പ മറികടക്കാനാകും.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യവും ഇതു തന്നെ. എന്തായാലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.