റ്റാമ്പാ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 25 ന് റ്റാമ്പായിലുള്ള എം എ സി എഫ് കേരളാ സെന്ററിൽ വെച്ച് ഗംഭീരമായി ആഘോഷിച്ചു.
വിദ്യാഭ്യാസത്തിലൂടെയും തിരിച്ചുവരവിലൂടെയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വിശദീകരിച്ചു മോട്ടിവേഷണൽ സ്‌പീക്കറുമാർ സംസാരിക്കുകയുണ്ടായി. അമേരിക്കയിലെ നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന് വനിതകൾക്ക് ബോധവൽക്കരണം നൽകി. വിവിധ സന്നദ്ധപ്രവർത്തകർ മേക്കപ്പ്, ഹെയർ ഡൂ, സാരി പ്ലീറ്റിംഗ്, മൈലാഞ്ചി തുടങ്ങിയവയിൽ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുകയും ചില നുറുങ്ങുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു .
ഇന്ത്യയിലെ പ്രചോദനാത്മകമായ, പ്രശസ്തരായ സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വനിതാ ഫോറം തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
വിവിധ കലാ പരിപാടികളും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ടാമ്പയിലും പരിസരത്തുമുള്ള സ്ത്രീകളുടെ കൂട്ടായ്മയ്ക്കും,
പരിചയപ്പെടലിനും ഈ മീറ്റിംഗ് വളരെയധികം സഹായിച്ചു . എം എ സി എഫ് വിമൻസ് ഫോറം ചെയർ സംഗീത ഗിരിധരൻ , വുമൺ റെപ്രെസെന്ററ്റീവ് സ്നേഹ തോമസ് , ബബിത വിജയ് , നിഖിത സെബാസ്റ്റ്യൻ , മിനി പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏപ്രിൽ 29 ശനിയാഴ്ച എം എ സി എഫിന്റെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന വിധു പ്രതാപ് , ജ്യോത്സന , ആര്യ ദയാൽ , സച്ചിൻ വാരിയർ എന്നിവർ നയിക്കുന്ന ഹൈ ഓൺ മ്യൂസിക് പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണിച്ചു.
ടിക്കറ്റുകൾ അസോസിയേഷന്റെ വെബ് സൈറ്റിൽ നിന്നും എടുക്കാവുന്നതാണ് MacfTampa.com. പ്രിന്റ് ചെയ്ത ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.