ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണത്തിന് പച്ചക്കൊടി; സ്റ്റേ നീക്കി ഹൈക്കോടതി

 ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി:  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണത്തിന് പച്ചക്കൊടി; സ്റ്റേ നീക്കി ഹൈക്കോടതി

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലില്‍ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്ത് കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി.

പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച്് സ്റ്റേ അനുവദിച്ചിരുന്നത്.

ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ സ്റ്റേയാണ് ഹൈക്കോടതി ഇപ്പോള്‍ നീക്കിയത്.

പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് 2016 ല്‍ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇത് പാലാരിവട്ടം മേല്‍പാലം നിര്‍മാണ ഇടപാടില്‍ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിം കുഞ്ഞ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയത്. കേസില്‍ ഇബ്രാഹിംക ുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.