ദീവയുടെ ഉപഗ്രഹ വിക്ഷേപണം വീണ്ടും മാറ്റി

ദീവയുടെ ഉപഗ്രഹ വിക്ഷേപണം വീണ്ടും മാറ്റി

ദുബായ് :ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി അതോറിറ്റിയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം ഏപ്രില്‍ 14 ലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.

ഏപ്രില്‍ 11 നായിരുന്നു ആദ്യം വിക്ഷേപണം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഏപ്രില്‍ 12 ലേക്ക് മാറ്റിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം വീണ്ടും മാറ്റുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു.

യുഎസിലെ കാലിഫോർണിയയിലെ വാന്‍ഡന്‍ബെർഗ് എയർഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ദീവ സാറ്റ് 2 ന്‍റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ലിത്വാനിയയിലെ നാനോ ഏവിയോണിക്സിന്‍റെ സഹകരണത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാർ പാർക്കിലെ റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് സെന്‍ററിലാണ് ദീവ സാറ്റ് 2 നാനോ സാറ്റലൈറ്റ് വികസിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.