തിരുവനന്തപുരം: സ്നേഹയാത്ര എന്ന പേരില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. ഇപ്പോള്‍ റമദാൻ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എം.പിയാണ് ഈ വിവരം അറിയിച്ചത്.
കൂടാതെ വിഷുവിന് ബിജെപി പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കുമൊപ്പം ആഘോഷിക്കണമെന്നും മറ്റുള്ളവരെ വീട്ടിലേക്ക് ക്ഷണിച്ച് കൈനീട്ടം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ജാതിമത പ്രാദേശിക ചിന്തകള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നിലപാട് സാക്ഷാത്കരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുകയാണെന്ന് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ഈസ്റ്ററിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലെത്തി വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്നിരുന്നു.
ഉയിര്‍പ്പ് ദിനത്തിലും വിശുദ്ധവാരത്തിലും പ്രധാനമന്ത്രിയുടെ ആശംസയറിയിച്ച എട്ട് ലക്ഷം കാര്‍ഡുകളാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. നേതാക്കള്‍ ഈസ്റ്ററിന് സഭാ അധ്യക്ഷന്മാരെ സന്ദര്‍ശിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പള്ളികളിലേക്കും വിശ്വാസികളുടെ വീട്ടിലേക്കും സ്നേഹയാത്ര നടത്തി.
സ്നേഹ യാത്രയുടെ മോഡലില്‍ ആയിരിക്കും ബിജെരി നേതാക്കള്‍ റമദാൻ ദിനത്തിലും ഗൃഹ സന്ദര്‍ശനവും ആശംസകള്‍ നേരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.