അഞ്ച് ജില്ലകളിൽ നാളെ രണ്ടാം ഘട്ട പോളിങ്

അഞ്ച് ജില്ലകളിൽ നാളെ രണ്ടാം ഘട്ട പോളിങ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. അഞ്ച് ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളില്‍ പൂര്‍ത്തിയായിരുന്നു. 73.12 പോളിങ് ശതമാനമാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 12643 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ എത്തിച്ചു. ഇവയുടെ സുരക്ഷയ്ക്കു പ്രത്യേക പൊലീസ് സംഘത്തെയും വിവിധ ബൂത്തുകളിലായി നിയോഗിച്ചിട്ടുണ്ട്.

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഇന്നലെ (ഡിസംബര്‍ 7) വൈകിട്ട് മൂന്നിനു തയാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ വീട്ടിലെത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.