കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. കൃത്യം നടത്തുന്നതിനായി പെട്രോൾ വാങ്ങിയ മൂന്ന് കിലോമീറ്റർ ദൂരെ കുളപ്പുള്ളിക്ക് സമീപമുള്ള പമ്പിലും റെയിൽവേ സ്റ്റേഷനിൽ ഷാരൂഖ് എന്തിയ സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
പുലർച്ചെ നാല് മണിക്ക് ഷൊർണൂരിൽ ട്രെയിന് ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം ഏഴ് മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇതിനുശേഷമാകും എലത്തൂരിലെ തെളിവെടുപ്പ് നടക്കുക.
പ്രതിയെ ഇന്നലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് ട്രെയിനിൽ ഡി വൺ കോച്ചിലാണ് പ്രതി തീയിട്ടത്. തൊട്ടടുത്ത ഡി ടു കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവരുടേതാണെന്നാണ് കരുതുന്നത്.
നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാൽ ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.