മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും പീഡനം: 85 ജീവനക്കാര്‍ മരിച്ചെന്ന് പോസ്റ്റിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും പീഡനം: 85 ജീവനക്കാര്‍ മരിച്ചെന്ന് പോസ്റ്റിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും പീഡനം കാരണം 85 ജീവനക്കാര്‍ മരിച്ചെന്ന തരത്തില്‍ എഫ്ബിയില്‍ പോസ്റ്റിട്ട കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി സസ്പെന്‍ഡ് ചെയ്തു. കണിയാപുരം യൂണിറ്റിലെ ടി. സുരേഷ്‌കുമാറിനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായത്.

ജനുവരി മുതല്‍ മാര്‍ച്ചുവരെ 85 ജീവനക്കാര്‍ മരിച്ചെന്ന് ചിത്രം സഹിതം ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ഈ കാലയളവില്‍ 16 ജീവനക്കാരാണ് മരിച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

2019 മുതല്‍ വാഹനാപകടങ്ങളിലും മറ്റും മരിച്ചവരുടെ ചിത്രങ്ങള്‍ കൂടി ചേര്‍ത്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും തെളിഞ്ഞു. കെ.എസ്.ആര്‍.ടി.സിയേയും സര്‍ക്കാരിനെയും മനപൂര്‍വ്വം അപമാനിക്കുന്നതിനാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വിജലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം മേധാവി നടപടി സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.