ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക് സിറ്റി: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനം ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കും. മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സമ്മേളനത്തിൻ്റെ വിജയത്തിനായി നാൽപ്പത്തിയഞ്ചംഗ സംഘാടക സമിതിയെ തീരുമാനിച്ചു. നോർക്ക ഡയറക്ടർ ഡോ. എം അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ, കെ ജി മന്മഥൻ നായർ പ്രസിഡൻ്റ്, ലോക കേരളസഭാംഗം ഷിബു പിള്ള സെക്രട്ടറി.
ഫൊക്കാന പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ്‌ പ്രസിഡന്റുമാർ, പ്രദീപ് ചേന്നാംപള്ളിൽ, സിബി ഗോപാലകൃഷ്ണൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ.
മേഖലാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപം നൽകിയ വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ താഴെപ്പറയുന്നവയാണ്. 




ഫിനാൻസ്;
ചെയർപേഴ്സൺ, കെ ജി മന്മദൻ നായർ.
പൊതു സമ്മേളനം;
ചെയർപേഴ്സൺ, ഡോ. എം അനിരുദ്ധൻ, കോ ചെയർപേഴ്സൺ, ഡോ. ബാബു സ്റ്റീഫൻ, ഡോ. ജേക്കബ് തോമസ്.
ഫുഡ് & ബീവറേജ്;
ചെയർപേഴ്സൺ, പീലിപ്പോസ് ഫിലിപ്പ്.
രജിസ്ടേഷൻ & റിസപ്ക്ഷൻ;
ചെയർപേഴ്സൺ, എ പി ഹരിദാസ്, കോ ചെയർപേഴ്സൺ, സുബിൻ കുമാരൻ.
കൾച്ചറൽ കമ്മിറ്റി;
ചെയർപേഴ്സൺ, ഷിജി അലക്സ്, കോ ചെയർപേഴ്സൺ, റീനാ ബാബു.
റവന്യു കമ്മിറ്റി;
ചെയർപേഴ്സൺ, സജിമോൻ ആന്റണി, കോ ചെയർപേഴ്സൺ, ടി. ഉണ്ണികൃഷ്ണൻ.
മീഡിയാ & പബ്ളിസിറ്റി;
ചെയർപേഴ്സൺ, അനുപമാ വെങ്കിടേശ്വരൻ, കോ ചെയർപേഴ്സൺ, റോയി മുളകുന്നം.
സുവനീർ കമ്മിറ്റി;
ചെയർപേഴ്സൺ, ടി പി ലിഷാർ
ബിസിനസ് മീറ്റ് മാനേജ്മെൻറ് കമ്മിറ്റി;
ചെയർപേഴ്സൺ, ഡോ. എം അനിരുദ്ധൻ.
ബിസിനസ് ടു ബിസിനസ് കമ്മിറ്റി;
ചെയർപേഴ്സൺ, ജോൺ ഐസക്ക്, കോ ചെയർപേഴ്സൺ, ഷിബു പിള്ള.
ടെക്നിക്കൽ (ഐ റ്റി)കമ്മിറ്റി;
കിരൺ ചന്ദ്രൻ,
അനുപമ വെങ്കിടേശ്വരൻ,
റോയി മുളകുന്നം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.