ദുബായ് :എമിറേറ്റില്‍ ഇമാർ പ്രോപ്പർട്ടീസിന്‍റെ എക്സ്പോ സിറ്റിമാള്‍ തുറക്കുന്നു. 3.85 ചതുരശ്ര അടി വിസ്തീർണത്തില്‍ 190 റീടെയ്ലില്‍ ഷോപ്പുകള്‍ എക്സ്പോ സിറ്റി മാളില്‍ സജ്ജമാക്കിയിട്ടുണ്ട്.അടുത്തവർഷമാണ് മാള്‍ തുറക്കുക.
പൊതു ഗതാഗതസംവിധാനമായ മെട്രോ ഉപയോഗിച്ച് എളുപ്പം എത്താന്‍ സാധിക്കുന്ന രീതിയിലാണ് മാളിന്‍റെ നിർമ്മാണം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽഅലി റോഡ്, എന്നിവിടങ്ങളില്‍ നിന്നും സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയും. എന്നാല്‍ ദുബായ് മാളിനേയും ദുബായ് ഹില്‍സ് മാളിനേയും താരതമ്യം ചെയ്യുമ്പോള്‍ എമാറിന്‍റെ കീഴിലുളള ചെറിയ മാളായിരിക്കും ഇത്.
10 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകൾ, 5 കിലോമീറ്റർ റണ്ണിംഗ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലങ്ങൾ, 45,000 ചതുരശ്ര മീറ്റർ പാർക്കുകളും സജ്ജമാക്കിയിട്ടുളള എക്സ്പോ സിറ്റി ദുബായ് 15 മിനിറ്റ് നഗരമാണ്. വിനോദ സ്ഥലങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ, വിനോദ സൗകര്യങ്ങൾ, ഡൈനിംഗ് ഓപ്ഷനുകൾ, തല്‍സമയ കേന്ദ്രങ്ങളെന്നിവയും എക്സ്പോ സിറ്റിയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.