ജയിലിലെ നാളുകൾ തന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളെന്ന് കാർഡിനൽ ജോർജ് പെൽ

ജയിലിലെ നാളുകൾ തന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളെന്ന് കാർഡിനൽ ജോർജ് പെൽ

വത്തിക്കാൻ സിറ്റി: പതിമൂന്നു മാസക്കാലത്തോളം ആസ്ട്രേലിയൻ ജയിലിൽ കഴിഞ്ഞ അനുഭവങ്ങളെ തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെന്ന് കാർഡിനൽ ജോർജ് പെൽ. "ഞാൻ തീർത്തും തകർന്നവനെ പോലെ ആയിരുന്നു.നിരാശയുടെ പടുകുഴിയിൽ വീഴുമെന്ന് വിചാരിച്ചു. വലിയ സഹനങ്ങളിലൂടെ കടന്നുപോയി. എന്നാൽ പ്രാർത്ഥന എനിക്ക് ബലം നൽകി; ദൈവ വിശ്വാസം എന്നെ താങ്ങി നിർത്തി.” ലൈംഗീകാരോപണ വിധേയനായി കുറ്റവിമുക്തനാക്കപ്പെട്ട് , തിരികെ റോമിൽ എത്തിയ കാർഡിനൽ പെൽ, റോയ്‌റ്റേഴ്സിനു കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ജയിലിലെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ജയിലിൽ വച്ച് എഴുതിയ ഡയറി കുറിപ്പുകൾ ‘ പ്രിസൺ ജേർണൽ ' എന്ന പേരിൽ ഒരു പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായാണ് അഭിമുഖം അനുവദിച്ചത് .

2019 ഓഗസ്റ്റിൽ തന്റെ ആദ്യത്തെ അപ്പീൽ കോടതി നിരസിച്ച ദിവസം തന്റെ ജീവിതത്തിലെ വേദനാജനകമായ ദിവസമായിരുന്നു. അന്ന് വല്ലാത്ത നിരാശതോന്നിയെങ്കിലും പ്രാർത്ഥനകളിൽ കൂടി ജീവിതം മുൻപോട്ടു കൊണ്ടുപോയി . ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു 79 കാരനായ ബിഷപ്പിനെ പതിമൂന്ന് മാസത്തെ ജയിൽ ജീവിതത്തിനുശേഷം കുറ്റവിമുക്തനാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് . ആസ്ട്രേലിയയിലെ പരമോന്നതകോടതിയിലെ ഏഴംഗ ബഞ്ച് ഏകകണ്ഠമായാണ് ബിഷപ്പ് നിരപരാധിയാണെന്നുള്ള വിധി ന്യായം പുറപ്പെടുവിച്ചത്.

വത്തിക്കാനിലെ തന്റെ അപ്പാർട്മെന്റിൽ വച്ച് റോയ്‌റ്റേഴ്സിനു കൊടുത്ത ഇന്റർവ്യൂവിൽ, ലോകമെമ്പാടുമുള്ള ലൈംഗിക ആരോപണങ്ങൾ സഭയ്ക്ക് വരുത്തി വച്ചിരിക്കുന്ന ദോഷത്തെക്കുറിച്ചും സഭയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും കർദിനാൾ പെൽ സംസാരിച്ചു . ലൈംഗികാരോപണങ്ങൾ സഭയ്ക്കുള്ളിലെ 'കാൻസർ' ആണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു .

വത്തിക്കാൻ ട്രഷററായിരുന്ന കാലത്ത് അദ്ദേഹം നേരിട്ട എതിർപ്പുകളും ഓസ്‌ട്രേലിയയിൽ പ്രോസിക്യൂഷനെ നേരിടാൻ റോമിൽ നിന്ന് നിർബന്ധിതമായി കൊണ്ടുപോയതും തമ്മിൽ ബന്ധമുണ്ടാകാമെന്ന് കർദിനാളിന്റെ അനുയായികളും അഭിഭാഷകരും അഭിപ്രായപ്പെട്ടു. “ആ പറയുന്നതിൽ കാര്യമൊന്നുമില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു"കാർഡിനൽ പെൽ പറഞ്ഞു. "വാസ്തവത്തിൽ, ഞാൻ അത് ആത്മാർത്ഥമായി തന്നെ പറയുന്നു; കാരണം ചില ഓസ്‌ട്രേലിയൻ ആളുകൾ, എന്റെ സ്വന്തം കുടുംബത്തിൽപ്പെട്ടവർ തന്നെ എന്നോട് പറഞ്ഞു:" ചില മാഫിയയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ നിങ്ങൾക്ക് എതിരെ തിരിഞ്ഞാൽ, അത് വേറെ കാര്യം . എന്നാൽ സഭയ്ക്കുള്ളിൽ നിന്നാണെങ്കിൽ അത് അൽപ്പം മോശമാണ്. എന്നാൽ ഇവ തമ്മിൽ ബന്ധം ഉണ്ടോ ഇല്ലയോ എന്ന് നമ്മൾ കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു.” കർദിനാൾ കൂട്ടിച്ചേർത്തു . ഇതുപോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വത്തിക്കാന് അപകട സാധ്യത ഏറെ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ട്രഷറി ജോലി ഏറ്റെടുക്കുമ്പോൾ ധനസ്ഥിതിയും അതുമായി ബന്ധപ്പെട്ട സംവിധാനവും അല്പം അലങ്കോലമായി കിടക്കുകയായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി സൃഷ്ടിച്ച സെക്രട്ടേറിയറ്റ് ഫോർ എക്കണോമിക്സിന്റെ തലവനായി ഫ്രാൻസിസ് മാർപാപ്പ 2014 ൽ സിഡ്നിയിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ പെലിനെ നിയമിക്കുകയും വത്തിക്കാനിലെ തകരാറിലായി കിടന്നിരുന്ന ധനകാര്യങ്ങൾ നേരേയാക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തു.

താൻ ചെയ്തിട്ടില്ല എന്ന് ആവർത്തിച്ച് പറഞ്ഞ കുറ്റകൃത്യങ്ങളുടെപേരിൽ മെൽബണിൽ ആറുവർഷത്തെ തടവിനു വിധിക്കപ്പെട്ടുവെങ്കിലും , ഹൈക്കോടതി കർദിനാൾ പെല്ലിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു . ഇപ്പോൾ ആദേഹം തിരിച്ചു റോമിൽ എത്തി എങ്കിലും ഓദ്യോഗിക ചുമതലകൾ ഒന്നും തന്നെ ഏല്പിച്ചിട്ടില്ല.

തന്റെ അപ്പാർട്ട്മെന്റിൽ സ്വസ്ഥമായി താമസിക്കുന്ന കർദിനാൾ പെൽ പുതിയ ട്രഷറർ, ജെസ്യൂട്ട് പുരോഹിതൻ ജുവാൻ അന്റോണിയോ ഗ്വെറോ ആൽവസുമായി കൂടിക്കാഴ്ച നടത്തി." വത്തിക്കാന്റെ ഇപ്പോഴത്തെ ധനകാര്യ അവസ്ഥ വളരെ വളരെ മെച്ചപ്പെട്ടതാണ് " ബിഷപ്പ് പെൽ അഭിപ്രായയപ്പെട്ടു . "വത്തിക്കാന്റെ മുൻപിലെ ഏറ്റവും വല്യ വെല്ലുവിളി അറിയാതെ അത് തകരുന്നു എന്നുള്ളതാണ്. ഇപ്പോൾ അത് അതിശയോക്തിപരമാണ്എങ്കിലും അത് സാവധാനം സംഭവിക്കുന്നു.” അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായങ്ങൾ പൊതു വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എന്നേക്കും ഇതുപോലെ തുടരാനാവില്ല,” കർദിനാൾ പെൽ പറഞ്ഞു. "ഞാൻ‌ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം ആളുകൾ‌ വളരെ വ്യക്തമായ രീതിയിൽ‌ സാഹചര്യത്തെ അഭിമുഖീകരിക്കുക എന്നതാണ്"

ഫാദർ ഗ്വെറോ സത്യസന്ധനും ഉത്തരവാദിത്വം ഉള്ളവനുമാണെന്ന് തനിക്ക് യാതൊരു സംശയവുമില്ലെന്ന് കർദിനാൾ പെൽ പറഞ്ഞു.

അദ്ദേഹത്തിന് മാർപ്പാപ്പയുടെ പിന്തുണ തുടർന്ന് ലഭിക്കുക എന്നുള്ളത് പ്രധാനമാണ്. എന്നെ തടഞ്ഞ രീതിയിൽ അദ്ദേഹത്തെ തടയാനോ പരാജയപ്പെടുത്താനോ ആവില്ല ,” കർദിനാൾ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.