മെത്രാപ്പോലീത്തയെ തിരുത്തി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍; 'സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് അടുപ്പമോ വിരോധമോ ഇല്ല'

മെത്രാപ്പോലീത്തയെ തിരുത്തി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍; 'സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് അടുപ്പമോ വിരോധമോ ഇല്ല'

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയെ തിരുത്തി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് ത്രിതിയന്‍ കാതോലിക്കാബാവാ പറഞ്ഞു.

മതേതരത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഭയുടെ സുഹൃത്തുക്കളാണ്. ഇന്ത്യന്‍ മതേതരത്വത്തിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായാലും അതിനെ സഭ എതിര്‍ക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. കുന്നംകുളം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ പ്രതികരണം.

ബിജെപിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്നാണ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. ആരങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ് ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിക്കും സഭയ്ക്കും യോജിപ്പില്ലെന്നാണ് ഗീവര്‍ഗീസ് മാര്‍ യൂറിലോസ് മെത്രാപ്പോലീത്ത രണ്ട് ദിവസം മുന്‍പ് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.