വെന്തുരുകി കേരളം: 45 ഉം കടന്ന് താപനില; പാലക്കാട് രേഖപ്പെടുത്തിയത് 12 വര്‍ഷത്തിനിടെയിലെ റെക്കോഡ് ചൂട്

വെന്തുരുകി കേരളം: 45 ഉം കടന്ന് താപനില; പാലക്കാട് രേഖപ്പെടുത്തിയത് 12 വര്‍ഷത്തിനിടെയിലെ റെക്കോഡ് ചൂട്

പാലക്കാട്: മീനച്ചൂടിന്റെ കഠിന്യം ഏറും തോറും വെന്തുരുകുകയാണ് കേരളം. വ്യാഴാഴ്ച സംസ്ഥാനത്ത് താപനില 45 ഡിഗ്രിയും കടന്നു. പാലക്കാട് എരിമയൂരിലാണ് താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. 45.5 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഉഷ്ണ തരംഗത്തിലൂടെയാണ് പാലക്കാടും കേരളവും കടന്നുപോകുന്നത്. 

തൃശൂരില്‍ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു. പാലക്കാട് മലമ്പുഴയില്‍ 42.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കാലാവസ്ഥാ കേന്ദ്രത്തിന്റെ 14 ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇടുക്കിയിലാണ് ഏറ്റവും കുറഞ്ഞ ചൂടുള്ളത്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. 

സംസ്ഥാനത്ത് വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്ന് തന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല.

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കടുത്ത ചൂടില്‍, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.