ന്യൂയോര്‍ക്ക്: കുറ്റാന്വേഷണങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ റോബോട്ടിക് പോലീസ് നായയെ അവതരിപ്പിച്ച് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ മുന്‍പന്തിയിലായിരിക്കും ഈ റോബോട്ടിക്ക് നായയുടെ സ്ഥാനമെന്നാണ് ന്യൂയോര്‍ക്ക് പോലീസ് അവകാശപ്പെടുന്നത്.
സ്‌പോട്ട് എന്നു വിളിപ്പേരുള്ള ഡിജിഡോഗ് നിര്‍മ്മിച്ചത് ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ബോസ്റ്റണ്‍ ഡൈനാമിക്‌സാണ്. റിമോട്ട് കണ്‍ട്രോള്‍ റോബോട്ടാണിത്. മേയര്‍ എറിക് ആഡംസ് പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നായയെ അവതരിപ്പിച്ചത്. പുതിയ റോബോട്ടിക്ക് പോലീസ് നായയ്ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യരെ സഹായിക്കാനും സബ്വേകളിലും അപകടകരമായ പ്രദേശങ്ങളിലും പട്രോളിംഗ് നടത്താനും നിര്‍മ്മാണ സൈറ്റുകള്‍ നിരീക്ഷിക്കാനും കഴിയും. ആളുകളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഇതില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ജിപിഎസ് ടാഗ് ഘടിപ്പിച്ച് അപകടകരമായ കാര്‍ ചേസുകള്‍ ഒഴിവാക്കുന്ന സംവിധാനവും അവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനുഷ്യന് കടന്നു ചെല്ലാന്‍ പരിമിതിയുള്ള പ്രദേശങ്ങളില്‍ ഓട്ടോമേറ്റഡ് പട്രോളിംഗ് നടത്താന്‍ ഇവയ്ക്ക് സഹായിക്കും.
ഇതാദ്യമായല്ല, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ സാങ്കേതികവിദ്യയില്‍ പരീക്ഷണം നടത്തുന്നത്. 2020-ല്‍, ഒരു കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച തോക്കുധാരിയെ നിരീക്ഷിക്കാന്‍ ഡിജിഡോഗിനെ ഉപയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.