സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ താല്‍ക്കാലിക തൊഴില്‍ വിസ കാലതാമസമില്ലാതെ ലഭിക്കും

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ താല്‍ക്കാലിക തൊഴില്‍ വിസ കാലതാമസമില്ലാതെ ലഭിക്കും

റിയാദ്:മൂന്ന് മാസത്തെ താല്‍ക്കാലിക തൊഴില്‍ വിസ അനുവദിച്ച് സൗദി അറേബ്യ. ക്വിവ പ്ലാറ്റ് ഫോമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് ജോലി ചെയ്യാന്‍ കഴിയുന്ന താല്‍ക്കാലിക തൊഴില്‍ വിസയാണ് അനുവദിക്കുക. മാത്രമല്ല സമാന കാലയളവിലേക്ക് ഇത് നീട്ടാനും സാധിക്കും.തൊഴിൽ മേഖലയിലെ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ വിവിധ സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ക്വിവ.

വർക്ക് പെർമിറ്റും റെസിഡൻസിയും നൽകേണ്ട ആവശ്യമില്ലാതെ ഒരു നിശ്ചിത കാലയളവിലേക്ക് ജോലി ചെയ്യാൻ ഈ വിസയുളളവർക്ക് അനുമതി നല്‍കുന്നു.വിസ എടുക്കുന്നയാളോ ക്വിവ ബിസിനസ് കമ്മീഷണറോ ആണ് വിസയ്ക്കുളള അപേക്ഷ സമർപ്പിക്കേണ്ടത്.

സാധുവായ വാണിജ്യ രജിസ്ട്രേഷന്‍ നിർബന്ധം. വാണിജ്യ രജിസ്ട്രേഷൻ ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾക്ക് ഇത് ബാധകമല്ല.കാലഹരണപെട്ട വർക്ക് പെർമിറ്റ് ഉണ്ടായിരിക്കരുത്. അബ്ഷർ അക്കൗണ്ടിലെ എന്‍റർപ്രൈസസിന്‍റെ ദേശീയ ഏകീകൃത നമ്പറിൽ മതിയായ ക്രെഡിറ്റ് ഉണ്ടായിരിക്കണം. താല്‍ക്കാലിക തൊഴില്‍ വിസ ക്വിവ വഴി ഉടനടി ലഭിക്കും. രേഖകള്‍ ആവശ്യമില്ലെന്നും ക്വിവ വ്യക്തമാക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത അപേക്ഷകള്‍ നിരസിക്കും. വിസ അപേക്ഷ റദ്ദാക്കുകയാണെങ്കില്‍ ഫീസ് തുക തിരികെ നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.