തിരുവനന്തപുരം : കോട്ടണ്‍ഹില്‍ ജിജിഎച്ച്എസ്എസ് ഇനി സമ്പൂര്‍ണ കാമറ നിരീക്ഷണത്തില്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാക്കുപാലിച്ചതിനാല്‍ വിദ്യാലയത്തിലെയും പരിസരത്തിലെയും ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ ഇനി എന്തെളുപ്പം. അത്യാധുനീക സൗകര്യമുള്ള 23 സിസിടിവി കാമറകളാണ് സ്ഥാപിച്ചത്. സ്‌കൂളിന് സിസിടിവി സംവിധാനം ഒരുക്കുമെന്ന് നേരത്തെ സ്ഥലം എംഎല്‍എകൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. തുടര്‍ന്ന് കാമറ സ്ഥാപിക്കാനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് പണം അനുവദിക്കുകയായിരുന്നു.
വിദ്യാലയ പരിസരവും പുറത്തുനിന്നുള്ള ദൃശ്യങ്ങളും ലഭിക്കുന്ന തരത്തിലാണ് നൈറ്റ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രധാനധ്യാപകര്‍ക്ക് നേരില്‍ ലഭിക്കുകയും സൂം ചെയ്യാനുള്ള സംവിധാനവുമുണ്ട്.
പദ്ധതി നടപ്പാക്കിയത് കെല്‍ട്രോണാണ്. അടുത്ത ഘട്ടമായി കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.കോട്ടണ്‍ഹില്‍ വിദ്യാലയത്തില്‍ കഴിഞ്ഞ മാസം മന്ത്രി സ്‌കൂള്‍ ബസ് അനുവദിച്ചിരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ കിയോസ്‌കും മന്ത്രി അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.